സൈഡ് ഡിഷ് അല്ല, മെയിനാണ് മെയിൻ; തൈരിന്‍റെ ഗുണം ‘അതുക്കും മേലെ’

0
33

തൈര് ഒരു സൈഡ് ഡിഷാണെന്ന് കരുതി സൈഡിലേക്ക് നീക്കി വയ്‌ക്കാൻ വരട്ടെ. നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് തൈരിന്. കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും, ദഹനത്തെ പരിപോഷിപ്പിക്കുന്നതിനും തൈരിന് കഴിവുണ്ട്. തൈരിന്‍റെ ആരോഗ്യ ഗുണങ്ങള്‍ ചിത്രങ്ങളിലൂടെ അറിയാം.

തൈരില്‍ ദഹനത്തിനാവശ്യമായ പ്രോബയോട്ടിക്‌സ് ധാരാളം അടങ്ങിയിട്ടുണ്ട്. അസിഡിറ്റി, വയറു വീർക്കൽ, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ.

തൈര് ആമാശയത്തെ തണുപ്പിക്കും. ചൂടുകാലത്ത് പോഷകങ്ങള്‍ ആഗിരണം ചെയ്യാൻ ഇത് സഹായിക്കും.

തൈരില്‍ പ്രോട്ടീൻ, കാൽസ്യം, അവശ്യ വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. പഴങ്ങള്‍ തൈരില്‍ ചേർത്ത് കഴിച്ചാല്‍ ശരീരത്തിന് നല്ല ഊർജം ലഭിക്കും. മികച്ചൊരു പ്രാതല്‍.

ലസ്സി, മോരുംവെള്ളം തുടങ്ങിയ പാനീയങ്ങള്‍ ശരീരത്തിലെ ജലാംശം നിലനിർത്തും. ഇലക്ട്രോലൈറ്റുകൾ പുനഃസ്ഥാപിക്കുന്നു. വേനൽക്കാലത്ത് നിർജ്ജലീകരണം തടയാൻ ഉത്തമം

ഇറച്ചി, പച്ചക്കറി എന്നിവ മാരിനേറ്റ് ചെയ്യാൻ തൈര് ചേർക്കുന്നത് നല്ലത്. ഇത് മാംസം പോലുള്ളവയെ മൃദുവാക്കും. എണ്ണയുടെ ആവശ്യകത കുറയ്‌ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here