ഇങ്ങനെ പഠിപ്പിച്ചാല്‍ ഒരു കുട്ടിയും തോല്‍ക്കില്ല; സൂപ്പര്‍ ഹിറ്റായി പുതിയ അധ്യാപന രീതി

0
36
oplus_0

എല്ലാ കുട്ടികളും ഒരുപോലെ പഠനത്തിൽ മികവ് കാണിക്കാനും എല്ലാവരെയും വിജയത്തിലേക്ക് എത്തിക്കാനുമാണ് ഉദ്ദേശത്തോടെയുമാണ് റാത്തോഡ് ഇങ്ങനെ ഒരു മാത്രക മുന്നോട്ട് കൊണ്ടുവരുന്നത്.

ഭോപാൽ: സ്‌കൂൾ കുട്ടികളിൽ മികച്ച രീതിയിലുള്ള വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി അധ്യാപകർ പല രീതിയിലുള്ള വഴികളിലൂടെയും സഞ്ചരിക്കാറുണ്ട്. ഹോം വര്‍ക്ക് മുതല്‍ കേട്ടെഴുത്ത് വരെയുള്ള പാരമ്പര്യ രീതിയാണ് ഏവരും പിന്തുടരുത്.

ഓരോ വിദ്യാർഥിയും പഠിക്കുന്നതും മനസിലാക്കുന്നതും വ്യത്യസ്‌തമാണ്. ചില കുട്ടികൾ പറയുന്ന കാര്യങ്ങൾ പെട്ടന്ന് തന്നെ മനസിലാക്കിയെടുക്കും എന്നാൽ ചിലർക്ക് കുറച്ച് സമയം വേണ്ടി വരും. മറ്റ് ചിലർക്ക് മനസിലായില്ലെന്നും വരില്ല. ഇവരെയെല്ലാം ഓരേ പോലെ പഠിപ്പിക്കുക എന്നത് അൽപം കഠിനം തന്നെയാണ്.

പ്രത്യേകിച്ചും ഒരു ക്ലാസിൽ 40 മുതൽ 50 വരെ കുട്ടികളുണ്ടാവും. എന്നാൽ ഇങ്ങനെ അൽപം കഷ്‌ടപ്പെട്ടിട്ടാണെങ്കിലും തൻ്റെ കുട്ടികളെയെല്ലാം പഠനത്തിൽ ഒരുപോലെയാക്കാൻ തീരുമാനിച്ച് ഉറപ്പിച്ചിറങ്ങിയ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനുണ്ട് മധ്യപ്രദേശിൽ.

രത്‌ല ഗ്രാമത്തിലെ വിനോബ വിദ്യാലയം വൈസ് പ്രിൻസിപ്പൽ ഗജേന്ദ്ര സിങ് റാത്തോഡാണ് കുട്ടികളുടെ പഠനം നിലവാരം മികച്ചതാക്കാൻ പുതിയ മാതൃകയുമായി മുന്നോട്ട് വന്നത്. “ബ്രൂഡിങ്ങ് എഫക്‌റ്റ് മോഡൽ” എന്നാണ് പുതിയ മാതൃകയുടെ പേര്. ഈ മാതൃകയിലിലൂടെ കുട്ടികളിലെ ഒരാളായി മാറിയിരിക്കുകയാണ് ഇദ്ദേഹം. അധ്യാപക തലമുറയ്‌ക്കും സമൂഹത്തിനും മികച്ചൊരു മാതൃകയും തീര്‍ക്കാൻ ഇദ്ദേഹത്തിനായി.

എന്താണ് ബ്രൂഡിങ്ങ് എഫക്‌റ്റ് മോഡൽ

ഓരോ വിദ്യാർഥിക്കും പാഠഭാഗങ്ങളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും മനസിലാക്കാനുള്ള കഴിവ് വ്യത്യസ്‌തമാണ്. അതുകൊണ്ട് തന്നെ, ഓരോ വിദ്യാർഥിക്കും ആദ്യ ഘട്ടത്തിൽ അവരുടെ പഠനശേഷി എത്രത്തോളമെന്ന് മനസിലാക്കാനായി അധ്യാപകര്‍ അവര്‍ക്ക് ഒരു ടാസ്‌ക് നൽകും.

അങ്ങനെ നൽകുന്ന ടാസ്‌കില്‍ നിന്ന് ഓരോ വിദ്യാർഥിയുടെയും പഠന മികവ് മനസിലാക്കാൻ കഴിയും. ചിലർ എളുപ്പത്തിൽ തന്നെ പ്രവർത്തനങ്ങളെല്ലാം ചെയ്‌തു കഴിയും. എന്നാൽ മറ്റു ചിലർക്ക് കുറച്ച് അധികം സമയം കൊടുക്കേണ്ടി വരും. അങ്ങിനെ ഓരോ വിദ്യാര്‍ഥിയുടെ കഴിവ് മനസിലാക്കിയതിന് ശേഷം ഓരോ വിദ്യാര്‍ഥിയിലേക്ക് ഇറങ്ങിച്ചെന്ന് പ്രത്യേകം പരിശീലനം നല്‍കുന്നതാണ് ഈ രീതി. എല്ലാ കുട്ടികളെയും ഒരുപോലെ മുൻപന്തിയിലേക്ക് കൊണ്ടുവരാൻ ഇതോടെ സാധിക്കുമെന്ന് അധ്യാപകൻ റാത്തോഡ് പറയുന്നു.

മികച്ച പ്രകടനം കാഴ്‌ച വയ്ക്കു‌ന്നവരെ പ്രത്യേകം അഭിനന്ദിക്കുന്നതിനൊടെപ്പം തന്നെ മറ്റ് വിദ്യാർഥികളെ ചേർത്ത് പിടിക്കാനും റാത്തോഡ് മറന്നില്ല. അങ്ങനെ പഠനത്തിൽ പിന്നോക്കം നിൽകുന്ന ഓരോ വിദ്യാർഥിയെയും അടുത്ത് ഇരുത്തി അവർക്ക് വേണ്ട രീതിയിൽ അവർക്ക് മനസിലാവുന്ന കാര്യങ്ങൾ വിവരിച്ച് കൊടുക്കുകയാണ് ഈ ഒരു മാതൃക കൊണ്ട് ഉദ്ദേശിക്കുന്നത്.

എല്ലാവരും ഒരുപോലെ പഠനത്തിൽ മികവ് കാണിക്കാനും എല്ലാവരെയും വിജയത്തിലേക്ക് എത്തിക്കാനുമാണ് ഉദ്ദേശത്തോടെയുമാണ് റാത്തോഡ് ഇങ്ങനെ ഒരു മാത്രക മുന്നോട്ട് കൊണ്ടുവരുന്നത്. പഠന കാര്യങ്ങൾ മാത്രമല്ല സ്‌കൂൾ അനുബന്ധ കാര്യങ്ങളിലെല്ലാം വിദ്യാർഥികൾക്ക് റാത്തോഡിൻ്റെ പിന്തുണയുണ്ട്. ഈ മാതൃകയുമായി മുന്നോട്ട് പോയാല്‍ ഒരു കുട്ടിയും തോല്‍ക്കില്ലെന്നും അധ്യാപകൻ പറഞ്ഞു.

പുതിയ രീതി സ്വീകരിക്കാൻ അധ്യാപകരും വിദ്യാർത്ഥികളും തുടക്കത്തിൽ മടിച്ചെങ്കിലും, ചില പ്രചോദനങ്ങൾക്കും പരിശീലനങ്ങൾക്കും ശേഷം അവർ അത് സ്വീകരിച്ചു. ക്രമേണ, കുട്ടികൾ പുതിയ രീതികളിലൂടെ ആവേശത്തോടെ പഠിക്കാൻ തുടങ്ങി. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിജയം 100% ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദിനംപ്രതിയുള്ള പരിശീലനത്തോടെ റാത്തോഡ് ഉദ്ദേശിച്ച പോലെ വിദ്യാർഥികളിൽ മാറ്റമുണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കൂടെ സപ്പോർട്ടിനായി മാതാപിതക്കളും വന്നതോടെ കാര്യം എളുപ്പമായി.

“പ്രാർഥന മുതൽ കായികം വരെയുള്ള ദൈനംദിന സ്‌കൂൾ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ പഠനത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയിലായിരുന്നു ഇീ മാതൃക രൂപകരിക്കാൻ ശ്രമിച്ചത്”, റാത്തോഡ് പറഞ്ഞു.

അടുത്തിടെ അബുദാബിയിൽ നടന്ന ലോക വിദ്യാഭ്യാസ ഉച്ചകോടിയിൽ ശ്രദ്ധനേടിയ മോഡലാണ് ബ്രൂഡിങ്ങ് എഫക്‌റ്റ് മോഡൽ. ഇതുമായി ബന്ധപ്പെട്ട് ഒരു പുസ്‌തകവും ഉച്ചകോടിയിൽ പുറത്ത് ഇറക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ പ്രൊഫഷണലുകൾ റാത്തോഡിൻ്റെ ഈ ഫോർമുലയെ പ്രശംസിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here