Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the health-check domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Warning: Cannot modify header information - headers already sent by (output started at /home4/smactskg/public_html/wp-includes/load.php:39) in /home4/smactskg/public_html/wp-includes/feed-rss2.php on line 8
KERALA – Smacta News https://smactanews.com Flame Of Truth Mon, 31 Aug 2026 09:30:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://i0.wp.com/smactanews.com/wp-content/uploads/2025/01/cropped-smacta-news-logo.png?fit=32%2C32&ssl=1 KERALA – Smacta News https://smactanews.com 32 32 180309973 കൊച്ചി മെട്രോ എംഡിയായി ജി. പ്രിയങ്ക ചുതലയേറ്റു; https://smactanews.com/archives/117593 https://smactanews.com/archives/117593#respond Mon, 31 Aug 2026 09:30:29 +0000 https://smactanews.com/?p=117593 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
എറണാകുളം: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ (കെ.എം.ആർ.എൽ) പുതിയ മാനേജിങ് ഡയറക്‌ടറായി എറണാകുളം ജില്ലാ കലക്‌ടർ ജി. പ്രിയങ്ക ചുമതലയേറ്റു. നിലവിൽ കെ.എം.ആർ.എൽ ഡയറക്‌ടർ ബോർഡ് അംഗം കൂടിയാണ് ഇവർ. കർണാടക സ്വദേശിയായ ജി. പ്രിയങ്ക 2017 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്. പാലക്കാട് ജില്ലാ കലക്‌ടർ, സാമൂഹ്യ നീതി-വനിതാ ശിശു വികസന വകുപ്പ് ഡയറക്‌ടർ, കോഴിക്കോട് സബ് കലക്‌ടർ തുടങ്ങിയ സുപ്രധാന പദവികൾ മുൻപ് വഹിച്ചിട്ടുണ്ട്. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയ ശേഷം പബ്ലിക് മാനേജ്‌മെൻ്റിലും […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24

എറണാകുളം: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ (കെ.എം.ആർ.എൽ) പുതിയ മാനേജിങ് ഡയറക്‌ടറായി എറണാകുളം ജില്ലാ കലക്‌ടർ ജി. പ്രിയങ്ക ചുമതലയേറ്റു. നിലവിൽ കെ.എം.ആർ.എൽ ഡയറക്‌ടർ ബോർഡ് അംഗം കൂടിയാണ് ഇവർ. കർണാടക സ്വദേശിയായ ജി. പ്രിയങ്ക 2017 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്.

പാലക്കാട് ജില്ലാ കലക്‌ടർ, സാമൂഹ്യ നീതി-വനിതാ ശിശു വികസന വകുപ്പ് ഡയറക്‌ടർ, കോഴിക്കോട് സബ് കലക്‌ടർ തുടങ്ങിയ സുപ്രധാന പദവികൾ മുൻപ് വഹിച്ചിട്ടുണ്ട്. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയ ശേഷം പബ്ലിക് മാനേജ്‌മെൻ്റിലും പബ്ലിക് അഡ്‌മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദവും ഇവർ കരസ്ഥമാക്കിയിട്ടുണ്ട്.

സ്ഥാനമൊഴിയുന്ന കെ.എം.ആർ.എൽ മാനേജിങ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കൈവരിച്ച നേട്ടങ്ങൾ പങ്കുവെക്കുകയും യാത്രക്കാർക്കും സഹകരിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്‌തു. അഞ്ച് വർഷം മുൻപ് പദവി ഏറ്റെടുക്കുമ്പോൾ പ്രതിദിനം 15,000 മാത്രമായിരുന്ന യാത്രാക്കാരുടെ എണ്ണം നിലവിൽ 1,25,000 (1.25 ലക്ഷം) ആയി വർധിപ്പിക്കാൻ സാധിച്ചത് വലിയ നേട്ടമായി അദ്ദേഹം സൂചിപ്പിച്ചു.

‘മൈ മെട്രോ’യും വാട്ടര്‍ മെട്രോയും

‘മൈ മെട്രോ’ ആശയത്തിലൂടെ കൊച്ചി മെട്രോയെ ജനകീയമാക്കിയതിനൊപ്പം ഇന്ത്യയിലെ ഏറ്റവും മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര സർക്കാരിൻ്റെ പുരസ്‌കാരവും മെട്രോ സ്വന്തമാക്കി. വാട്‌സ്ആപ്പ് ടിക്കറ്റിങ്, വിദ്യാർഥികൾക്കും സ്ഥിരം യാത്രക്കാർക്കുമുള്ള ഇളവുകൾ എന്നിവയിലൂടെ ടിക്കറ്റെടുക്കുന്ന പ്രക്രിയ കൂടുതൽ ലളിതമാക്കി. കഴിഞ്ഞ നാല് വർഷമായി മെട്രോ പ്രവർത്തന ലാഭത്തിലാണെന്നും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 53 കോടി രൂപയുടെ പ്രവർത്തന ലാഭം ഉണ്ടാക്കാൻ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

പരസ്യങ്ങൾ, ലേലങ്ങൾ എന്നിവയിലൂടെ ടിക്കറ്റ് ഇതര വരുമാനം വർധിപ്പിച്ച് ആകെ വരുമാനത്തിൻ്റെ 51 ശതമാനവും സ്വന്തമാക്കാൻ കെ.എം.ആർ.എല്ലിനായി. രാജ്യത്തും അന്താരാഷ്ട്ര തലത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ട ‘കൊച്ചി വാട്ടർ മെട്രോ’ പദ്ധതി വിജയകരമായി നടപ്പിലാക്കി. രാജ്യത്തെ 18 പ്രധാന സ്ഥലങ്ങളിലും വിദേശ രാജ്യങ്ങളിലും ഇതിൻ്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി ഫീസബിലിറ്റി പഠനം നടത്തിവരികയാണ്. മെട്രോയുമായി ബന്ധപ്പെടുത്തി 15 ഫീഡർ ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിക്കുകയും നഗരത്തിൽ 52 കിലോമീറ്റർ നീളത്തിൽ അത്യാധുനിക ഫുട്‌പാത്തുകൾ നിർമിക്കുകയും ചെയ്‌തു.

തിരുവനന്തപുരം മെട്രോയുടെ ഡി.പി.ആറും കൊച്ചി മെട്രോ എയർപോർട്ട് വഴി കടന്നുപോകുന്ന മൂന്നാം ഘട്ടത്തിനായുള്ള ഡി.പി.ആറും സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കലൂർ മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ടം ഒരു വർഷത്തിനകം പൂർത്തിയാകുമെന്നും എട്ട് പുതിയ ട്രെയിനുകൾ ഒരുമിച്ച് വാങ്ങാൻ ഡയറക്‌ടർ ബോർഡിൻ്റെ അനുമതി തേടിയതായും അദ്ദേഹം അറിയിച്ചു. തൃക്കാക്കര എ.സി.പിയായും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും സേവനമനുഷ്‌ഠിച്ച കൊച്ചി നഗരവുമായി തനിക്കുള്ള വൈകാരിക ബന്ധവും സ്ഥാനമൊഴിയുന്ന വേളയിൽ അദ്ദേഹം ചൂണ്ടിക്കാണിച്ചു.

]]>
https://smactanews.com/archives/117593/feed 0 117593
മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം https://smactanews.com/archives/117583 https://smactanews.com/archives/117583#respond Mon, 31 Aug 2026 08:31:01 +0000 https://smactanews.com/?p=117583 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വിഡി സതീശൻ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3 മണി മുതൽ 5.30 വരെയാണ് സന്ദർശന സമയം. ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രി നേരിട്ട് കാണും. അതിനുശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസില്‍ സന്ദര്‍ശകരെ കാണുക.മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവര്‍ക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. സെപ്റ്റംബര്‍ 2 മുതല്‍ […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വിഡി സതീശൻ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3 മണി മുതൽ 5.30 വരെയാണ് സന്ദർശന സമയം. ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രി നേരിട്ട് കാണും. അതിനുശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസില്‍ സന്ദര്‍ശകരെ കാണുക.മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവര്‍ക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും. മറ്റു ജില്ലകളില്‍ നിന്ന് എത്തുന്നവര്‍ക്ക് മുഖ്യമന്ത്രിയെ വേഗത്തില്‍ കണ്ട് പരാതി നല്‍കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം. വൈകുന്നേരം 3.00 മുതല്‍ 5.00 വരെ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കും. നിലവിൽ സാധാരണ സന്ദർശന സമയത്ത് എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു.

]]>
https://smactanews.com/archives/117583/feed 0 117583
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാറുടെ പരാമര്‍ശത്തില്‍ വിവാദം https://smactanews.com/archives/117575 https://smactanews.com/archives/117575#respond Mon, 31 Aug 2026 08:06:29 +0000 https://smactanews.com/?p=117575 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ഇസ്ലാമിക ആഘോഷവേദികളില്‍ സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുതെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാറുടെ പരാമര്‍ശത്തില്‍ വിവാദം. പ്രസ്താവന കേരളത്തിനും രാജ്യത്തിനും അനുകരണീയമല്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. സ്ത്രീകള്‍ പുറത്തേക്ക് ഇറങ്ങരുതെന്ന നിലപാട് പൊതുസമൂഹത്തിന് സ്വീകാര്യമല്ലെന്നും മന്ത്രി പറഞ്ഞു.നമ്മുടെ പെണ്‍കുട്ടികള്‍ മിടുക്കികളായി, സമര്‍ഥകളായി മത്സര പരീക്ഷകള്‍ വിജയിച്ച് അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള മേഖലകളില്‍ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് മുന്നോട്ടുവരുന്നു. ജനാധിപത്യ ഭരണ ക്രമത്തില്‍ മികച്ച ഭരണാധികാരികളായി കഴിവ് തെളിയിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്ന സ്ത്രീകളുണ്ട്. നമ്മുടെ രാജ്യത്തിന്റെ ഒന്നാമത്തെ സിറ്റിസണ്‍, […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ഇസ്ലാമിക ആഘോഷവേദികളില്‍ സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുതെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാറുടെ പരാമര്‍ശത്തില്‍ വിവാദം. പ്രസ്താവന കേരളത്തിനും രാജ്യത്തിനും അനുകരണീയമല്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. സ്ത്രീകള്‍ പുറത്തേക്ക് ഇറങ്ങരുതെന്ന നിലപാട് പൊതുസമൂഹത്തിന് സ്വീകാര്യമല്ലെന്നും മന്ത്രി പറഞ്ഞു.നമ്മുടെ പെണ്‍കുട്ടികള്‍ മിടുക്കികളായി, സമര്‍ഥകളായി മത്സര പരീക്ഷകള്‍ വിജയിച്ച് അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള മേഖലകളില്‍ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് മുന്നോട്ടുവരുന്നു. ജനാധിപത്യ ഭരണ ക്രമത്തില്‍ മികച്ച ഭരണാധികാരികളായി കഴിവ് തെളിയിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്ന സ്ത്രീകളുണ്ട്. നമ്മുടെ രാജ്യത്തിന്റെ ഒന്നാമത്തെ സിറ്റിസണ്‍, ഇന്ത്യന്‍ പ്രസിഡന്റ് ഒരു വനിതയാണ്. ഇന്ദിര പ്രിയദര്‍ശിനി ദീര്‍ഘകാലം നയിച്ച നാടാണ്. നമ്മുടെ തൊട്ടടുത്ത രാജ്യമായ പാകിസ്താനില്‍ ബേനസീര്‍ ഭൂട്ടോ എത്രയോ കാലം ഭരിച്ചു. ലോകം മുഴുവന്‍ കഴിവ് തെളിയിച്ച എത്രയോ വനിതകളുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം സമീപനങ്ങള്‍ കേരളത്തിന്, രാജ്യത്തിന്, ലോകത്തിന് അനുകരണീയമല്ല. അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്, അത് ബഹുമാനിക്കുന്നു. പക്ഷേ, നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ ഭരണഘടനാപരമായി തുല്യനീതിയുള്ള ആ വ്യക്തിത്വങ്ങളാണ് മന്ത്രി വ്യക്തമാക്കി.

എല്ലാ വ്യക്തികള്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെന്നും, നമ്മുടെ സംസ്ഥാനത്ത് ഭൂരിപക്ഷം പേരും അവരവരുടെ മതത്തില്‍ വിശ്വസിച്ചുകൊണ്ട് തന്നെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുന്നവരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് വിദ്യഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ ഒഴിഞ്ഞുമാറി. സര്‍ക്കുലറില്‍ രൂക്ഷവിമര്‍ശനവുമായി ഇടതുവനിതാനേതാക്കള്‍ ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. യുവതീ യുവാക്കള്‍ ഇടകലര്‍ന്ന് ആടിപ്പാടുന്നത് ആത്മീയ താത്പര്യത്തിന് എതിരെന്നാണ് മുഖപത്രമായ സിറാജിലൂടെ സമസ്ത എ പി വിഭാഗത്തിന്റെ മറുപടി.

]]>
https://smactanews.com/archives/117575/feed 0 117575
ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയിൽ: നെടുമ്പാശേരി മുതൽ കാക്കനാട് വരെ ഗതാഗത നിയന്ത്രണം https://smactanews.com/archives/117555 https://smactanews.com/archives/117555#respond Mon, 31 Aug 2026 04:59:55 +0000 https://smactanews.com/?p=117555 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
കൊച്ചി: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു ഉച്ചയ്ക്ക് കൊച്ചിയിലെത്തും. രാജഗിരി എൻജിനീയറിങ് കോളജിൻ്റെ രജതജൂബിലി ആഘോഷവും ഇൻഡസ്ട്രി അക്കാദമിയ സമ്മിറ്റും ഉദ്ഘാടനം ചെയ്യുന്നതിനായാണ് ഉപരാഷ്ട്രപതി എത്തുന്നത്. സന്ദർശനത്തോടനുബന്ധിച്ച് നെടുമ്പാശേരി വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തിയത്. ആലപ്പുഴ, പത്തനംതിട്ട, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പരിപാടികൾക്കു ശേഷമാണ് കൊച്ചിയിലേക്ക് വീണ്ടുമെത്തുന്നത്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്നു ലക്ഷദ്വീപിലെ അഗത്തിയിലെത്തുന്ന ഉപരാഷ്ട്രപതി ‘മിഷൻ രംഗീൻ മഛ്‌ലി – 2031’ […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
കൊച്ചി: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു ഉച്ചയ്ക്ക് കൊച്ചിയിലെത്തും. രാജഗിരി എൻജിനീയറിങ് കോളജിൻ്റെ രജതജൂബിലി ആഘോഷവും ഇൻഡസ്ട്രി അക്കാദമിയ സമ്മിറ്റും ഉദ്ഘാടനം ചെയ്യുന്നതിനായാണ് ഉപരാഷ്ട്രപതി എത്തുന്നത്. സന്ദർശനത്തോടനുബന്ധിച്ച് നെടുമ്പാശേരി വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തിയത്. ആലപ്പുഴ, പത്തനംതിട്ട, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പരിപാടികൾക്കു ശേഷമാണ് കൊച്ചിയിലേക്ക് വീണ്ടുമെത്തുന്നത്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്നു ലക്ഷദ്വീപിലെ അഗത്തിയിലെത്തുന്ന ഉപരാഷ്ട്രപതി ‘മിഷൻ രംഗീൻ മഛ്‌ലി – 2031’ പദ്ധതി ഉദ്ഘാടനം ചെയ്യും. തുടർന്നു ജനസമ്പർക്ക പരിപാടിയിലും പങ്കെടുക്കും.

അഗത്തിയിലെ പരിപാടിയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തി റോഡ് മാർഗം കാക്കനാട് രാജഗിരി എൻജിനീയറിങ് കോളജിലേക്കു പോകും. കോളജിലെ പരിപാടിക്കു ശേഷം റോഡ് മാർഗം തിരികെ വിമാനത്താവളത്തിലെത്തി രാത്രിയോടെ ഡൽഹിയിലേക്ക് മടങ്ങും.

ഉപരാഷ്ട്രപതിയ്ക്ക് പുറമെ ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി വിഡി സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി റോജി എം ജോൺ എന്നിവരും രാജഗിരി കോളേജിലെ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. വൻ സുരക്ഷയാണു പോലീസ് ഒരുക്കിയിട്ടുള്ളത്. ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഉപരാഷ്ട്രപതിക്കു സുരക്ഷയൊരുക്കാൻ സിറ്റി, റൂറൽ പോലീസ് ജില്ലകളിലായി ആയിരത്തിലേറെ പോലീസുദ്യോഗസ്ഥരെയാണു വിന്യസിച്ചിട്ടുള്ളത്.

ട്രാഫിക് നിയന്ത്രണത്തിനായും അധികസേനയെ വിന്യസിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12:30 മുതൽ വൈകിട്ട് 05:30 വരെ വാഹനങ്ങൾ വഴി തിരിച്ച് വിടും. ആലുവയിൽനിന്നും ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യേണ്ട വാഹനങ്ങൾ ആലുവ പറവൂർ കവലയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് യുസി കോളേജ് ജങ്ഷനിൽ എത്തി ഇടത്ത് തിരിഞ്ഞ് കടുങ്ങല്ലൂർ – മുപ്പത്തടം റോഡ് വഴി കണ്ടെയ്നർ റോഡിൽ എത്തി കണ്ടെയ്നർ റോഡ് മാർഗ്ഗം ചേരാനെല്ലൂർ ജംഗ്ഷനിൽ എത്തി ഇടത്ത് തിരിഞ്ഞ് നാഷണൽ ഹൈവേ 66ലൂടെ ഇടപ്പള്ളി ഭാഗത്തേക്ക് യാത്ര തുടരേണ്ടതാണ്.

പെരുമ്പാവൂർ, കിഴക്കമ്പലം, പുക്കാട്ടുപടി തുടങ്ങിയ മേഖലകളിൽ നിന്നും തൃപ്പൂണിത്തുറ, എറണാകുളം ഭാഗങ്ങളിലേയ്ക്ക് യാത്ര ചെയ്യേണ്ട വാഹനങ്ങൾ പള്ളിക്കര, കരിമുഗൾ, അമ്പലമുഗൾ റോഡ് വഴി ഇരുമ്പനം ജങ്ഷനിൽ എത്തി യാത്ര തുടരണം. കളമശേരി എസ്സിഎംഎസ് ജങ്ഷൻ മുതൽ കളമശേരി ടിവിഎസ് ജങ്ഷൻ വരെയും, കളമശേരി എച്ച്എംടി, കളമശേരി മെഡിക്കൽ കോളേജ് റോഡ്, സീപോർട്ട് എയർപോർട്ട് റോഡിൽ തോഷിബ ജങ്ഷൻ മുതൽ ഇൻഫോ പാർക്ക് വെസ്റ്റ് ഗേറ്റ്, ചിത്രപ്പുഴ പാലം വരെയുള്ള സ്ഥലങ്ങൾ ഉൾകൊള്ളുന്ന റോഡുകളിലെ ഇരുവശങ്ങളിലും വാഹനങ്ങളുടെ പാർക്കിങ്ങും വഴിയോര കച്ചവടങ്ങളും അനുവദിക്കില്ല.

]]>
https://smactanews.com/archives/117555/feed 0 117555
യുഡിഎഫ് വോട്ട് ചോര്‍ച്ചയുടെ കണക്ക് പുറത്തുവിട്ട് പി വി അന്‍വര്‍ https://smactanews.com/archives/117548 https://smactanews.com/archives/117548#respond Mon, 31 Aug 2026 04:03:16 +0000 https://smactanews.com/?p=117548 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ബേപ്പൂരിലെ തോല്‍വിയില്‍ യുഡിഎഫ് വോട്ട് ചോര്‍ച്ചയുടെ കണക്ക് പുറത്തുവിട്ട് പി.വി അന്‍വര്‍. കോര്‍പ്പറേഷനിലെ ഏഴ് ഡിവിഷനുകളിലെ കണക്ക് പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ കണക്കിനേക്കാള്‍ 681 വോട്ട് കുറഞ്ഞെന്നും ഇടതുപക്ഷത്ത് നിന്ന് വോട്ട് കിട്ടിയെന്നും പി വി അന്‍വര്‍ പറഞ്ഞു. ബേപ്പൂര്‍ മേഖലയിലും വോട്ടുകള്‍ ചോര്‍ന്നു. ചെറുവണ്ണൂര്‍, നല്ലളം മേഖലയിലെ കണക്ക് നാളെ പുറത്തുവിടുമെന്നും അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ: കോഴിക്കോട് കോര്‍പ്പറേഷനിലെ 41 മുതല്‍ 54 വരെയുള്ള 14 […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ബേപ്പൂരിലെ തോല്‍വിയില്‍ യുഡിഎഫ് വോട്ട് ചോര്‍ച്ചയുടെ കണക്ക് പുറത്തുവിട്ട് പി.വി അന്‍വര്‍. കോര്‍പ്പറേഷനിലെ ഏഴ് ഡിവിഷനുകളിലെ കണക്ക് പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ കണക്കിനേക്കാള്‍ 681 വോട്ട് കുറഞ്ഞെന്നും ഇടതുപക്ഷത്ത് നിന്ന് വോട്ട് കിട്ടിയെന്നും പി വി അന്‍വര്‍ പറഞ്ഞു. ബേപ്പൂര്‍ മേഖലയിലും വോട്ടുകള്‍ ചോര്‍ന്നു. ചെറുവണ്ണൂര്‍, നല്ലളം മേഖലയിലെ കണക്ക് നാളെ പുറത്തുവിടുമെന്നും അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

കോഴിക്കോട് കോര്‍പ്പറേഷനിലെ 41 മുതല്‍ 54 വരെയുള്ള 14 ഡിവിഷനുകളാണ് ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.ഇതില്‍ 48 മുതല്‍ 54 വരെയുള്ള ഏഴ് ഡിവിഷനുകള്‍ ബേപ്പൂര്‍ മേഖലയിലാണ്.
ഈ ഏഴു ഡിവിഷനുകളില്‍ 49 ആമത്തെ ഡിവിഷനായ ബേപ്പൂര്‍ ഒഴികെ ആറെണ്ണവും ഇടതുപക്ഷത്തിന്റേതാണ്.49 ആമത്തെ ഡിവിഷന്‍ എന്‍ഡിഎയും.യുഡിഎഫിന്റെതായി ഒരു ഡിവിഷനും ബേപ്പൂര്‍ മേഖലയില്‍ ഇല്ല എന്ന് ചുരുക്കം.
ഈ ഏഴു ഡിവിഷനുകളില്‍ നിന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 21343 വോട്ടുകള്‍ ആണ്.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എനിക്ക് 15453 വോട്ടുകളും നേടാന്‍ സാധിച്ചു.അതായത് 5890 വോട്ടിന്റെ ഭൂരിപക്ഷമാണ് ബേപ്പൂര്‍ മേഖലയില്‍ എല്‍ഡിഎഫിന് നേടാനായത്.2021ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് 14000വോട്ടുകളോളം ആയിരുന്നു.2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍,എല്‍ഡിഎഫിന് 17244 വോട്ടും യുഡിഎഫിന് 11664 വോട്ടും ആണ് നേടാനായത്.5580 വോട്ടിന്റെ ഭൂരിപക്ഷമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉണ്ടായിരുന്നത്.
തിരഞ്ഞെടുപ്പിന് ശേഷം നടന്ന അവലോകന യോഗത്തില്‍ എല്‍ഡിഎഫ് 20430 വോട്ടുകള്‍ ഈ ഏഴ് ഡിവിഷനുകളില്‍ നിന്നും സമാഹരിക്കും എന്നും,യുഡിഎഫ് ന് 16134 വോട്ടുകള്‍ നേടാനാകും എന്നും ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ കണക്ക്.
തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ കണക്കില്‍ നിന്നും 681 വോട്ടുകള്‍ കുറവായാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ എനിക്ക് ലഭിച്ചത്.ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഈ കണക്കില്‍ നിന്നും 913 വോട്ടുകള്‍ കൂടുതല്‍ രേഖപ്പെടുത്തി.ഏഴായിരത്തിലധികം വോട്ടുകള്‍ക്ക് മാത്രമാണ് പരാജയം എന്നിരിക്കെ,ആയിരത്തോളം വോട്ടുകളുടെ ഈ വ്യത്യാസം ചെറുതായി കാണാനാവില്ല.
ഏഴു ഡിവിഷനുകളില്‍ ഒന്നു പോലും യുഡിഎഫിന്റെതായി ഇല്ലാത്ത ഒരിടത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ലഭിച്ച ഭൂരിപക്ഷത്തില്‍ നിന്നും 8000 ത്തോളം വോട്ടുകള്‍ കുറക്കാന്‍ ഈ മേഖലയില്‍ യുഡിഎഫിന് സാധിച്ചു എന്നത് വ്യക്തമാക്കുന്നത് ഇടതുപക്ഷത്തു നിന്നും കണക്കില്ലാത്ത വോട്ടുകള്‍ യുഡിഎഫിനായി രേഖപ്പെടുത്തി എന്നത് തന്നെയാണ്.ഇടതുപക്ഷ കേന്ദ്രങ്ങളില്‍ വലിയ മുന്നേറ്റം നടത്താന്‍ ഈ തെരഞ്ഞെടുപ്പില്‍ നമുക്ക് സാധിച്ചിട്ടുണ്ട് എന്ന് ഞാന്‍ പറയുന്നതിന്റെ അടിസ്ഥാനവും ഇതാണ്.സംസ്ഥാനത്തൊട്ടാകെ ഇടതുപക്ഷ വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച സാഹചര്യം നമുക്ക് അറിയാവുന്നതാണല്ലോ.ബേപ്പൂരിലും ഇതുതന്നെ സംഭവിച്ചു ഇടതുപക്ഷത്തു നിന്നും വോട്ടുകള്‍ കൃത്യമായി യുഡിഎഫിന് ലഭിക്കുന്ന സാഹചര്യം ഉണ്ടായി.
ബേപ്പൂര്‍ മേഖലയിലും യുഡിഎഫ് വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട്.പക്ഷേ നേരത്തെ സൂചിപ്പിച്ചതുപോലെ ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ വലിയതോതില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എനിക്ക് ലഭിച്ച സാഹചര്യം ഉണ്ടായപ്പോള്‍ പ്രത്യക്ഷത്തില്‍ ഈ ചോര്‍ച്ച കാണാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം.
ചെറുവണ്ണൂര്‍ നല്ലളം മേഖലയിലെ കണക്കുകളുമായി നാളെ കാണാം….

]]>
https://smactanews.com/archives/117548/feed 0 117548
വ്യാജ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ച് ജോലി നേടി; ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്; https://smactanews.com/archives/117526 https://smactanews.com/archives/117526#respond Sat, 29 Aug 2026 09:05:21 +0000 https://smactanews.com/?p=117526 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
വ്യാജ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ച് പഞ്ചായത്തില്‍ താല്‍ക്കാലിക ജോലി നേടിയെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്. പാലക്കാട് പുതുക്കോട് പഞ്ചായത്തില്‍ അഞ്ച് വര്‍ഷത്തോളം തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റായി ജോലി ചെയ്ത കെവി ഗണപതിക്കെതിരെയാണ് വടക്കഞ്ചേരി പൊലീസ് കേസെടുത്തത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ബികോം ബിരുദത്തിന്റെ വ്യാജ മാര്‍ക്ക് ലിസ്റ്റാണ് ഇയാള്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചതെന്നാണ് പരാതി. പാലക്കാട് പുതുക്കോട് പഞ്ചായത്തില്‍ തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റായി അഞ്ച് വര്‍ഷത്തോളം ജോലി ചെയ്ത കെ.വി. ഗണപതിക്കെതിരെയാണ് പൊലീസ് […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
വ്യാജ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ച് പഞ്ചായത്തില്‍ താല്‍ക്കാലിക ജോലി നേടിയെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്. പാലക്കാട് പുതുക്കോട് പഞ്ചായത്തില്‍ അഞ്ച് വര്‍ഷത്തോളം തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റായി ജോലി ചെയ്ത കെവി ഗണപതിക്കെതിരെയാണ് വടക്കഞ്ചേരി പൊലീസ് കേസെടുത്തത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ബികോം ബിരുദത്തിന്റെ വ്യാജ മാര്‍ക്ക് ലിസ്റ്റാണ് ഇയാള്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചതെന്നാണ് പരാതി.

പാലക്കാട് പുതുക്കോട് പഞ്ചായത്തില്‍ തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റായി അഞ്ച് വര്‍ഷത്തോളം ജോലി ചെയ്ത കെ.വി. ഗണപതിക്കെതിരെയാണ് പൊലീസ് കേസ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബികോം ബിരുദം നേടിയെന്ന അവകാശവാദവുമായി സമര്‍പ്പിച്ച മാര്‍ക്ക് ലിസ്റ്റ് വ്യാജമാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ കണ്ടെത്തല്‍. ഗണപതി ബിരുദം പാസായിട്ടില്ലെന്നാണ് നിലവിലെ പരാതി. ജോലിക്ക് ആവശ്യമായ യോഗ്യത തെളിയിക്കുന്നതിനായി സമര്‍പ്പിച്ച രേഖകളില്‍ സംശയം തോന്നിയതോടെയാണ് പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തിയത്.

മാര്‍ക്ക് ലിസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തിയ പഞ്ചായത്ത് സെക്രട്ടറി വടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വടക്കഞ്ചേരി പൊലീസ് കെ.വി. ഗണപതിക്കെതിരെ വഞ്ചനാക്കുറ്റം ഉള്‍പ്പെടെ കേസെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഗണപതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, പരാതി ഉയര്‍ന്നതോടെ തന്നെ ഗണപതിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നാണ് സി.പി.ഐഎം നേതൃത്വം വ്യക്തമാക്കുന്നത്. കരാര്‍ കാലാവധി പൂര്‍ത്തിയായതോടെ പുതിയ പഞ്ചായത്ത് ഭരണസമിതി ഗണപതിയെ ജോലിയില്‍ നിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് ജോലിയില്‍ നിന്ന് നീക്കിയതിനെതിരെ ഗണപതി ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ നേടുകയും ചെയ്തു. എന്നാല്‍, ഇതിനുശേഷമാണ് പഞ്ചായത്ത് അധികൃതര്‍ സമര്‍പ്പിച്ച ബി.കോം മാര്‍ക്ക് ലിസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്.

]]>
https://smactanews.com/archives/117526/feed 0 117526
കേരളം നിലനിൽക്കുന്നത് സനാതന ധർമ്മത്തിലാണ്; ആർ.വി. ബാബു https://smactanews.com/archives/117522 https://smactanews.com/archives/117522#respond Sat, 29 Aug 2026 08:33:23 +0000 https://smactanews.com/?p=117522 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
കേരളം നിലനിൽക്കുന്നത് സനാതന ധർമ്മത്തിലാണെന്നും അത് പറഞ്ഞത് ശ്രീനാരായണ ഗുരുവാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിറ്റിന്റെ ശ്രീനാരായണ ജയന്തി സാംസ്‌കാരിക ആഘോഷവും ഘോഷയാത്രയും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മത വർഗീയ സംഘടനകൾ ഇന്ന് സ്വന്തം അജണ്ടകൾക്ക് അനുസരിച്ചാണ് കേരളത്തെ ചലിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ന് കേരളത്തിൽ സനാതന ധർമ്മം കടുത്ത വെല്ലുവിളികളും ചോദ്യം ചെയ്യലുകളും നേരിടുകയാണെന്ന് ആർ.വി. ബാബു പറഞ്ഞു. പ്രവാചകനെ അപമാനിച്ചെന്ന് ആരോപിച്ച് […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
കേരളം നിലനിൽക്കുന്നത് സനാതന ധർമ്മത്തിലാണെന്നും അത് പറഞ്ഞത് ശ്രീനാരായണ ഗുരുവാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിറ്റിന്റെ ശ്രീനാരായണ ജയന്തി സാംസ്‌കാരിക ആഘോഷവും ഘോഷയാത്രയും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മത വർഗീയ സംഘടനകൾ ഇന്ന് സ്വന്തം അജണ്ടകൾക്ക് അനുസരിച്ചാണ് കേരളത്തെ ചലിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ന് കേരളത്തിൽ സനാതന ധർമ്മം കടുത്ത വെല്ലുവിളികളും ചോദ്യം ചെയ്യലുകളും നേരിടുകയാണെന്ന് ആർ.വി. ബാബു പറഞ്ഞു. പ്രവാചകനെ അപമാനിച്ചെന്ന് ആരോപിച്ച് ഒരാളുടെ കൈവെട്ടിയ നാടാണ് കേരളം. എന്നാൽ അയ്യപ്പനെ പരസ്യമായി അവഹേളിക്കുമ്പോൾ ദേവസ്വം മന്ത്രിക്ക് പോലും പ്രതികരിക്കാൻ കഴിയുന്നില്ലെന്നും, ദേവസ്വം ബോർഡ് പ്രസിഡന്റ് ഇതുവരെയും ഒരു വാക്ക് പോലും മിണ്ടിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. സനാതന ധർമ്മത്തോടുള്ള അധികാരികളുടെ ഈ കാപട്യ നിറഞ്ഞ സമീപനം എന്താണെന്ന് അദ്ദേഹം ചോദിച്ചു.
ഈ കാപട്യം തുറന്നുകാണിക്കുന്നവരെ വർഗീയവാദിയാക്കി മുദ്രകുത്താനാണ് ശ്രമിക്കുന്നത്. ആരും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും അടിമകളാകരുതെന്നും ആർ.വി. ബാബു ഓർമ്മിപ്പിച്ചു. നാം ഭൂരിപക്ഷ സമൂഹമായി നിലനിൽക്കുന്നത് കൊണ്ടാണ് ഇവിടെ ജനാധിപത്യവും സോഷ്യലിസവും സാഹോദര്യവുമൊക്കെ പ്രസംഗിക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
]]>
https://smactanews.com/archives/117522/feed 0 117522
തൊടുപുഴ എസ് ഐക്ക് സസ്പെൻഷൻ https://smactanews.com/archives/117506 https://smactanews.com/archives/117506#respond Sat, 29 Aug 2026 06:29:35 +0000 https://smactanews.com/?p=117506 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
സമൂഹ മാധ്യമത്തിലൂടെ ഒരു മതവിഭാഗത്തെ അധിക്ഷേപിക്കുന്ന തരത്തിൽ വർഗീയ-വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തൊടുപുഴ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ വിജേഷിനാണ് സസ്പെൻഷൻ. ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും. മൂന്നാർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. സംഭവത്തിൽ ഉടൻ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെയും വിദ്വേഷ പോസ്റ്റുകൾ പങ്കുവെച്ചതിന് ഇയാൾക്കെതിരെ നടപടി എടുത്തിട്ടുണ്ട്. നടവഴിയിലെ പൂക്കളം ഒരു സ്ത്രീ തട്ടിക്കളയുന്ന സിസിടിവി ദൃശ്യം പങ്കുവെച്ചുകൊണ്ടാണ് […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
സമൂഹ മാധ്യമത്തിലൂടെ ഒരു മതവിഭാഗത്തെ അധിക്ഷേപിക്കുന്ന തരത്തിൽ വർഗീയ-വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തൊടുപുഴ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ വിജേഷിനാണ് സസ്പെൻഷൻ. ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും. മൂന്നാർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. സംഭവത്തിൽ ഉടൻ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെയും വിദ്വേഷ പോസ്റ്റുകൾ പങ്കുവെച്ചതിന് ഇയാൾക്കെതിരെ നടപടി എടുത്തിട്ടുണ്ട്.
നടവഴിയിലെ പൂക്കളം ഒരു സ്ത്രീ തട്ടിക്കളയുന്ന സിസിടിവി ദൃശ്യം പങ്കുവെച്ചുകൊണ്ടാണ് വിജേഷ് വർഗീയച്ചുവയുള്ളതും അവഹേളനപരവുമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതിനെത്തുടർന്നും പ്രതിഷേധം ഉയർന്നതിനെത്തുടർന്നും ഇയാൾ ആദ്യത്തെ പോസ്റ്റ് പിൻവലിക്കുകയും വിശദീകരണവുമായി പുതിയ കുറിപ്പ് പങ്കുവെക്കുകയും ചെയ്തു.
വർഗീയ പരാമർശം നടത്തിയ എസ്ഐക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ഔദ്യോഗികമായി പരാതി നൽകിയിരുന്നു. പൊതുജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിക്കെതിരെ വകുപ്പുതല അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥൻ പങ്കുവെച്ച ദൃശ്യം കുറച്ചു വർഷങ്ങൾക്കു മുമ്പ് ബെംഗളൂരുവിൽ സംഭവിച്ചതാണ് എന്നാണ് സൂചന.
]]>
https://smactanews.com/archives/117506/feed 0 117506
മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞത് സംസ്കാര ശൂന്യത; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് കെ. മുരളീധരൻ https://smactanews.com/archives/117492 https://smactanews.com/archives/117492#respond Sat, 29 Aug 2026 06:12:59 +0000 https://smactanews.com/?p=117492 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെ വഴിയിൽ തടഞ്ഞുനിർത്തി അധിക്ഷേപിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന് ചേർന്നതല്ലെന്ന് കോൺഗ്രസ് നേതാവും ദേവസ്വം മന്ത്രിയുമായ കെ. മുരളീധരൻ. മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഉൾപ്പെട്ട ഡിസിസി അംഗത്തിനെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഡിസിസി അംഗം സംഘടിപ്പിച്ച പരിപാടിയിലേക്ക് തന്നെയും ക്ഷണിച്ചിരുന്നതായി കെ. മുരളീധരൻ പറഞ്ഞു. എന്നാൽ ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് വൈകിട്ട് അഞ്ചരയോടെ പരിപാടി റദ്ദാക്കിയതായി സംഘാടകർ അറിയിച്ചു. […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെ വഴിയിൽ തടഞ്ഞുനിർത്തി അധിക്ഷേപിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന് ചേർന്നതല്ലെന്ന് കോൺഗ്രസ് നേതാവും ദേവസ്വം മന്ത്രിയുമായ കെ. മുരളീധരൻ. മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഉൾപ്പെട്ട ഡിസിസി അംഗത്തിനെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഡിസിസി അംഗം സംഘടിപ്പിച്ച പരിപാടിയിലേക്ക് തന്നെയും ക്ഷണിച്ചിരുന്നതായി കെ. മുരളീധരൻ പറഞ്ഞു. എന്നാൽ ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് വൈകിട്ട് അഞ്ചരയോടെ പരിപാടി റദ്ദാക്കിയതായി സംഘാടകർ അറിയിച്ചു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയായതിനാൽ അദ്ദേഹം എത്തുമ്പോൾ തങ്ങളും അവിടെ ഉണ്ടാകേണ്ടതുണ്ട്. അതിനാൽ മുഖ്യമന്ത്രി എപ്പോഴാണ് പുറപ്പെടുന്നത് എന്നറിയാൻ അദ്ദേഹത്തിൻ്റെ ഓഫിസുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ അങ്ങനെയൊരു പരിപാടി മുഖ്യമന്ത്രിയുടെ പട്ടികയിൽ ഇല്ലെന്നാണ് ഓഫിസിൽ നിന്ന് ലഭിച്ച വിവരമെന്നും അദ്ദേഹം വിശദീകരിച്ചു.

പരിപാടി റദ്ദാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ വഴിയിൽ തടയുന്ന സാഹചര്യമുണ്ടായത്. സംഭവത്തിൽ ഡിസിസി അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തതിനെ കെ. മുരളീധരൻ ന്യായീകരിച്ചു. മുഖ്യമന്ത്രിയെ തടഞ്ഞാൽ സ്വാഭാവികമായും പൊലീസിന് നടപടിയെടുക്കേണ്ടി വരും. നടുറോഡിൽ മുഖ്യമന്ത്രിയെ തടഞ്ഞുനിർത്തി ചീത്ത വിളിക്കുന്നത് ഏത് മുഖ്യമന്ത്രിയായാലും അംഗീകരിക്കാൻ കഴിയില്ല. അത് തങ്ങളുടെ സംസ്കാരത്തിന് യോജിച്ചതല്ല. പാർട്ടി പരിപാടികളിൽ ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്നും കുറ്റക്കാർക്കെതിരെ പാർട്ടി തലത്തിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിമാർ ജില്ലകളിൽ സന്ദർശനം നടത്തുമ്പോൾ പാലിക്കേണ്ട പാർട്ടി പ്രോട്ടോക്കോളുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മന്ത്രിമാർ ഒരു ജില്ലയിൽ എത്തുമ്പോൾ അവിടുത്തെ ഡിസിസി പ്രസിഡൻ്റിനെ വിവരമറിയിക്കുക എന്നതാണ് കോൺഗ്രസിൻ്റെ രീതി. ഡിസിസിയിൽ നിന്ന് പട്ടിക നൽകുന്ന ഏർപ്പാട് കോൺഗ്രസിലില്ല. അത് എകെജി സെൻ്റർ നിയന്ത്രിക്കുന്ന സിപിഎമ്മിൻ്റെ രീതിയാണ്. തങ്ങളുടെ പാർട്ടി അങ്ങനെയല്ല പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മും സിപിഐയും തമ്മിലുള്ള ആഭ്യന്തര തർക്കങ്ങളിൽ കോൺഗ്രസ് ഇടപെടേണ്ട ആവശ്യമില്ലെന്നും അത് അവർ തന്നെ തീർക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി സി. അച്യുതമേനോൻ്റെ ഭരണകാലത്തെ മന്ത്രിസഭയെ അംഗീകരിച്ചിട്ടുള്ളവരാണ് തങ്ങൾ. അന്ന് കെ. കരുണാകരൻ ആഭ്യന്തര മന്ത്രിയായിരുന്നു.

കോൺഗ്രസ് പിന്തുണയോടെ ഭരിച്ച ആ സർക്കാരിനെപ്പോലെ തന്നെയാണ് ഇപ്പോഴത്തെ സർക്കാരെന്നും അദ്ദേഹം ഓർമിപ്പിച്ചു. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിൻ്റെ പ്രസ്താവനകളോടും അദ്ദേഹം പ്രതികരിച്ചു. വിഷുവിനും സംക്രാന്തിക്കും മാത്രമേ അദ്ദേഹം കേരളത്തിൽ വരൂ എന്നും അതിന് തങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും കെ. മുരളീധരൻ പരിഹസിച്ചു.

ശബരിമലയിലെ കരാറുകാരുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അദ്ദേഹം പ്രതികരണം അറിയിച്ചു. അരവണ, ശർക്കര തുടങ്ങിയവയുടെ ഗുണനിലവാര പരിശോധനയിൽ കരാറുകാരെ ഒഴിവാക്കി വീണ്ടും ടെൻഡർ വിളിക്കേണ്ട സാഹചര്യം ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ ഗുണനിലവാരം പരിശോധിക്കാൻ താൻ ആളല്ലെന്നും അക്കാര്യങ്ങൾ ദേവസ്വം ബോർഡും സർക്കാരും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്തജനങ്ങളിൽ നിന്ന് ചില പരാതികൾ ഫോണിലൂടെ ലഭിച്ചിരുന്നു. സദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടന്നില്ലെന്നാണ് ചിലർ അറിയിച്ചത്. എന്നാൽ ഇതിൻ്റെ നിജസ്ഥിതി തനിക്ക് കൃത്യമായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
https://smactanews.com/archives/117492/feed 0 117492
യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ ഷാക്കിറിനെ എല്ലാ പദവിയിൽ നിന്നും നീക്കി https://smactanews.com/archives/117499 https://smactanews.com/archives/117499#respond Sat, 29 Aug 2026 06:10:14 +0000 https://smactanews.com/?p=117499 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ഓട്ടോക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ജീവനൊടുക്കിയ ഷൗക്കത്തിനെതിരെ വ്യക്തിഹത്യ നടത്തിയ സംഭവത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ ഷാക്കിറിനെ എല്ലാ പദവിയിൽ നിന്നും നീക്കി. സംസ്ഥാന കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി. യുക്തിവാദം തലക്ക് കയറിയാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നായിരുന്നു ഷാക്കിറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിലവിലെ നിയമ പ്രകാരം ഇക്കാര്യത്തിൽ എംവിഡി കുറ്റക്കാരല്ലെന്നും ഷാക്കിർ പറഞ്ഞിരുന്നു. പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചിരുന്നു. അതേസമയം, പൊലീസ് ഇതുവരെ ഷൗക്കത്തിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനക്ക് […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ഓട്ടോക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ജീവനൊടുക്കിയ ഷൗക്കത്തിനെതിരെ വ്യക്തിഹത്യ നടത്തിയ സംഭവത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ ഷാക്കിറിനെ എല്ലാ പദവിയിൽ നിന്നും നീക്കി. സംസ്ഥാന കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി. യുക്തിവാദം തലക്ക് കയറിയാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നായിരുന്നു ഷാക്കിറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിലവിലെ നിയമ പ്രകാരം ഇക്കാര്യത്തിൽ എംവിഡി കുറ്റക്കാരല്ലെന്നും ഷാക്കിർ പറഞ്ഞിരുന്നു. പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചിരുന്നു.
അതേസമയം, പൊലീസ് ഇതുവരെ ഷൗക്കത്തിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയച്ചില്ല. മരിച്ച ദിവസം പോലീസ് മൊബൈൽ വാങ്ങിയെങ്കിലും കുടുംബത്തിന് തന്നെ തിരിച്ച് നൽകി. പാറ്റേൺ ലോക്കിൽ ഉള്ള മൊബൈൽ തുറക്കാൻ കഴിയുന്നില്ലെന്ന് ബന്ധു ഷക്കീർ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത സംഭവത്തിൽ ഇതുവരെ ആത്മഹത്യ പ്രേരണ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
]]>
https://smactanews.com/archives/117499/feed 0 117499