കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഫോ​ൺ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കണം ; മു​ഖ്യ​മ​ന്ത്രിക്ക് രമേശ് ചെ​ന്നി​ത്ത​ല യുടെ കത്ത്

0
299

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഫോ​ൺ വി​വ​ര​ങ്ങ​ൾ(​സി​ഡി​ആ​ർ) പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാവശ്യപ്പെട്ട് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു ക​ത്ത് ന​ൽ​കി. കോ​വി​ഡ് ബാ​ധി​ത​രു​ടെ അ​റി​വി​ല്ലാ​തെ​യാ​ണ് പോ​ലീ​സ് സി​ഡി​ആ​ർ ശേ​ഖ​രി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല ക​ത്തി​ൽ പ​റ​ഞ്ഞു.

കോ​വി​ഡി​ന്‍റെ മ​റ​വി​ൽ വ്യ​ക്തി​ക​ളു​ടെ അ​നു​വാ​ദം കൂ​ടാ​തെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ഭ​ര​ണ​കൂ​ടം ശേ​ഖ​രി​ക്കു​ന്ന​ത് മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​മാ​ണ്. ഒ​രു വ്യ​ക്തി സം​സാ​രി​ക്കു​ന്ന വ്യ​ക്തി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കൊ​ണ്ട് എ​ങ്ങി​നെ കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ വ്യ​ക്തി​ക​ളു​ടെ ലി​സ്റ്റ് ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ക്കും എന്ന് കത്തിൽ ചോദിക്കുന്നു.

ഒ​രു വ്യ​ക്തി​യു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന മ​റ്റൊ​രു നി​യ​മം ഇ​ന്ത്യ​ൻ ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ (സി​ആ​ർ​പി​സി) ആ​ണ്. കോ​വി​ഡ് രോ​ഗം ഒ​രു കു​റ്റ​മ​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​രി​ന് ഈ ​നി​യ​മ​വും ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ക​യു​മി​ല്ല.

സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന​വ​രു​ടെ ഫോ​ൺ രേ​ഖ​ക​ൾ ചോ​ർ​ത്താ​നു​ള്ള വി​ല​കു​റ​ഞ്ഞ ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണോ ഇ​തെ​ന്ന സം​ശ​യം ഇ​തി​നോ​ട​കം ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ നി​യ​മ​വി​രു​ദ്ധ​വും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വു​മാ​യ ഈ ​ന​ട​പ​ടി ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് താ​ങ്ക​ളോ​ട് അ​ഭ്യ​ർ​ത്ഥി​ക്കു​ന്ന​താ​യും ചെ​ന്നി​ത്ത​ല ക​ത്തി​ൽ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here