സര്‍വ്വകാല റെക്കോര്‍ഡിലെത്തി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം.

0
43

ചൂട് ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡുകള്‍ ഭേദിച്ച്‌ മുന്നേറുകയാണ്.

വൈദ്യുതി ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമോ എന്ന കാര്യത്തില്‍ നാളെ തീരുമാനമാകും.

വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തില്‍ കെഎസ്‌ഇബിയുടെ ആവശ്യം ചർച്ച ചെയ്യുന്നതിനായി നാളെ ഉന്നതല യോഗം ചേർന്നാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക. അപ്രതീക്ഷിതമായി സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പവർകട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ ഊഷ്മ തരംഗത്തിന് സാധ്യതപ്രവചിക്കുകയും ചെയ്തിട്ടുണ്ട്.

ചൂട് വർദ്ധിക്കുന്ന സാഹചര്യവും വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡില്‍ എത്തിനില്‍ക്കുന്നതും അപ്രതീക്ഷിത ലോഡ് ഷെഡിങ് പതിവാകുകയും ചെയ്തതോടെയാണ് പ്രതിസന്ധി ചർച്ച ചെയ്യാൻ നാളെ ഉന്നതല യോഗം ചേരുന്നതിന് തീരുമാനിച്ചിട്ടുള്ളത്. വൈദ്യുതി ഉപയോഗം ദിനംപ്രതി റെക്കോർഡുകള്‍ ഭേദിക്കുന്ന സാഹചര്യത്തില്‍ പവർകട്ട് ഏർപ്പെടുത്തണമെന്ന കെഎസ്‌ഇബിയുടെ ആവശ്യം നാളത്തെ യോഗത്തില്‍ ചർച്ച ചെയ്യും.

അതേസമയം നിലവില്‍ സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ലെന്ന് മന്ത്രി വിശദീകരിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായി പീക്ക് അവറിലെ വൈദ്യുത ഉപയോഗം 5717മെഗാ വാട്ടില്‍ എത്തിയിരുന്നു. നിരവധി ട്രാൻസ്ഫോർമറുകള്‍ കത്തി നശിക്കുകയും താങ്ങാൻ കഴിയുന്നതിലും അപ്പുറം ഉപഭോഗം ഉയരുന്നതും അപ്രതീക്ഷിതമായിവൈദ്യുതി നിലയ്‌ക്കാനുള്ള കാരണങ്ങളായി. നാളെ ചേരുന്ന യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here