സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ ഷൂട്ടിനായി താന്‍ മുതലകളുള്ള വെള്ളത്തിലിറങ്ങിയെന്ന് നടന്‍ രണ്‍ദീപ് ഹൂഡ. നീന്തലറിയാതെയാണ് താന്‍ വെള്ളത്തിലേക്ക് ഇറങ്ങിയതെന്നും അദ്ദേഹം പറയുന്നു. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടയുള്ള മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. കാലാ പാനിയിലും ആന്‍ഡമാനിലും ഷൂട്ടുണ്ടായിരുന്നു. അവിടുത്തെ വെള്ളത്തില്‍ മുതലകളുണ്ടായിരുന്നു.
വെള്ളത്തിലേക്കിറങ്ങുമ്പോളെ എനിക്കൊപ്പം അഞ്ച് മുങ്ങല്‍വിദഗ്ദര്‍ ഉണ്ടായിരുന്നു. കാരണം എനിക്ക് നീന്താനറിയില്ലായിരുന്നു. പക്ഷെ ഞാൻ അനായാസം നീന്തുകയും മടങ്ങിവരുകയും ചെയ്യുന്നത് കണ്ട അവർ എനിക്ക് നന്നായി നീന്താനറിയാമല്ലേ എന്നു ചോദിച്ചു. അപ്പോഴാണ് മുതലകളുള്ളതിനാല്‍ ആണ് നിങ്ങളെ വിളിച്ചതെന്ന് അവരോട് പറയുന്നത്,” രണ്‍ദീപ് പറഞ്ഞു.
സ്വാതന്ത്ര്യ വീർ സവർക്കർ ചെറിയ ബഡ്ജറ്റിലാണ് നിർമ്മിച്ചതെന്നും, കുറഞ്ഞ ബഡ്ജറ്റില്‍ നിന്നുകൊണ്ട് തന്നെ മികച്ച രീതിയില്‍ ചിത്രം നിർമ്മിക്കാൻ സാധിച്ചെന്നും രണ്‍ദീപ് കൂട്ടിച്ചേർത്തു. തീയറ്ററില്‍ ഞങ്ങള്‍ക്ക് നല്ലൊരു തുടക്കം ലഭിച്ചില്ലെങ്കിലും സിനിമ ആളുകളിലേക്ക് എത്തുന്നുണ്ട്. മൗത്ത് പബ്ലിസിറ്റിയിലൂടെ സിനിമ മുതല്‍ക്കൂട്ടാവുമെന്നും രണ്‍ദീപ് ഹൂഡ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് റിലീസ് റിലീസ് ചെയ്തിട്ടും സിനിമക്ക് ഗുണം ചെയ്തില്ലെന്ന് രണ്‍ദീപ് ഹൂഡ പറഞ്ഞു.