KSRTC സ്ഥിരം, താൽക്കാലിക ജീവനക്കാരുടെ കഥ പറയുന്ന ‘റാഹേൽ മകൻ കോര’ തിയേറ്ററിലേക്ക്; റിലീസ് ഒക്ടോബറിൽ.

0
63

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ ഉബൈനി സംവിധാനം ചെയ്യുന്ന ‘റാഹേൽ മകൻ കോര’  തിയേറ്ററിലേക്ക്. ചിത്രം ഒക്ടോബർ പതിമൂന്നിന് പ്രദർശനത്തിനെത്തുന്നു. എസ്.കെ. ഫിലിംസിൻ്റെ ബാനറിൽ ഷാജി കെ. ജോർജാണ് നിർമാണം.

ട്രാൻസ്പോർട്ട് ബസ്സിൽ കണ്ടക്ടറായി സ്ഥിരം ജോലിയിൽ എത്തുന്ന ഒരു ചെറുപ്പക്കാരൻ്റേയും അയാൾ എത്തുന്നതിലൂടെ ജോലി നഷ്ടമാകുന്ന താൽക്കാലിക ജീവനക്കാരിയുടേയും ജീവിതത്തിലൂടെയാണ് കഥാ വികസനം. ശക്തമായ കുടുംബ ബന്ധത്തിനും ചിത്രം ഏറെ പ്രാധാന്യം നൽകുന്നു.

നർമ്മവും, ബന്ധങ്ങളും, ഇമ്പമാർന്ന ഗാനങ്ങളുമൊക്കെയായി ഒരു ക്ലീൻ എൻറർടൈനറായിട്ടാണ് ചിത്രത്തിൻ്റെ അവതരണം. ആൻസൺ പോൾ നായകനാകുന്ന ചിത്രത്തിൽ മെറിൻ ഫിലിപ്പ് നായികയാകുന്നു. റാഹേൽ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ സ്മിനു സിജോ മുൻനിരയിലേക്കു കടന്നു വരുന്നു.

വിജയകുമാർ, അൽത്താഫ് സലിം, മനു പിള്ള, മധു പുന്നപ്ര, മുൻഷി രഞ്ജിത്ത്, ബ്രൂസ്‌ലി രാജേഷ്, കോട്ടയം പുരുഷൂ, അയോധ്യാ ശിവൻ, ഹൈദരാലി, ബേബി എടത്വ, അർണവ് വിഷ്ണു, ജോപ്പൻ മുറിയാനിക്കൽ, രശ്മി അനിൽ, മഞ്ജു എന്നിവരും പ്രധാന അഭിനേതാക്കളാണ്.

തിരക്കഥ – ജോബി എടത്വ. ഹരി നാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം – ഷിജി ജയദേവൻ, എഡിറ്റിംഗ് – അബു താഹിർ, കലാസംവിധാനം – വിനേഷ് കണ്ണൻ, പ്രൊഡക്ഷൻ മാനേജേഴ്സ് – ഹരീഷ് കോട്ട വട്ടം, നസ്റുദ്ദീൻ പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- ദിലീപ് ചാമക്കാല, പി.ആർ.ഒ.- വാഴൂർ ജോസ്.

LEAVE A REPLY

Please enter your comment!
Please enter your name here