വഹീദാ റഹ്മാന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം

0
178

മുതിർന്ന ബോളിവുഡ് താരം വഹീദാ റഹ്മാന് (Waheeda Rehman) ഈ വർഷത്തെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം (Dadasaheb Phalke Award). വാർത്താവിനിമയ വകുപ്പ് മന്ത്രി അനുരാഗ് താക്കൂർ ആണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ആജീവനാന്ത സംഭാവനയ്ക്കാണ് പുരസ്കാരം.

പ്യാസ, കാഗാസ് കെ ഫൂൽ, ചൗധവി കാ ചന്ദ്, സാഹിബ് ബിവി ഔർ ഗുലാം, ഗൈഡ്, ഖാമോഷി തുടങ്ങി നിരവധി ചിത്രങ്ങളിലെ അഭിനയത്തിന് വഹീദ റഹ്മാൻ നിരൂപക പ്രശംസ നേടിയിട്ടുണ്ട്. തമിഴ്നാട്ടിൽ പിറന്ന്, തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച വഹീദാ റഹ്മാൻ പേരെടുത്തത് ഹിന്ദി സിനിമയിലാണ്. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, അവർ മൊത്തം 90 ചിത്രങ്ങളിൽ വേഷമിട്ടു.

 

‘രേഷ്മ ആൻഡ് ഷേര’ എന്ന ചിത്രത്തിലെ വേഷത്തിനു ദേശീയ ചലച്ചിത്ര പുരസ്കാരം നേടി. രാജ്യം പത്മശ്രീ (1972), പത്മഭൂഷൺ (2011) പുരസ്‌കാരങ്ങൾ നൽകി വഹീദാ റഹ്മാനെ ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here