ബി.ജെ.പി നേതാവുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു; അസമിൽ വനിത നേതാവ് ജീവനൊടുക്കി.

0
74

ബി.ജെ.പിയിലെ ഉന്നത നേതാവുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വനിതാ നേതാവ് ജീവനൊടുക്കി. ഗുഹാവതിയിലെ വീട്ടിലാണ് ബി.ജെ.പി വനിത നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിസാൻ മോർച്ചയിലടക്കം വിവിധ പദവികൾ വഹിച്ചിരുന്ന 48 കാരിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ബി.ജെ.പിയിലെ ഉന്നത നേതാവുമൊത്തുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. വനിത നേതാവിന്‍റെ മരണം അസം ബി.ജെ.പിയിൽ ഞെട്ടലുണ്ടാക്കിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സംഘടനയിൽ നിർണായകമായ സ്ഥാനങ്ങൾ ഇവർ വഹിച്ചിരുന്നു. മൃതദേഹം ഗുഹാവതി മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്.സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചു. പ്രചരിച്ച ഫോട്ടോയിലുള്ള ബി.ജെ.പിയുടെ ഉന്നത നേതാവിനായുള്ള തിരച്ചിലിലാണ് പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here