ഒന്‍പതുപേര്‍ക്ക് ബാലസാഹിത്യ പുരസ്‌കാരം.

0
71

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2022-ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളിലായി ഒന്‍പതുപേര്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി.

കഥ/നോവല്‍ വിഭാഗത്തില്‍ ഇ.എന്‍.ഷീജ (അമ്മമണമുള്ള കനിവുകള്‍), കവിത വിഭാഗത്തില്‍ മനോജ് മണിയൂര്‍ (ചിമ്മിനിവെട്ടം), വൈജ്ഞാനിക വിഭാഗത്തില്‍ ഡോ. വി. രാമന്‍കുട്ടി (എപ്പിഡെമിയോളജി-രോഗവ്യാപനത്തിന്റെ ശാസ്ത്രം), ശാസ്ത്രവിഭാഗത്തില്‍ ഡോ. മുഹമ്മദ് ജാഫര്‍ പാലോട്, ജനു (കൊറോണക്കാലത്ത് ഒരു വവ്വാല്‍), ജീവചരിത്രം/ആത്മകഥ വിഭാഗത്തില്‍ സുധീര്‍ പൂച്ചാലി (മാര്‍ക്കോണി) എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.

വിവര്‍ത്തനം/പുനരാഖ്യാനം വിഭാഗത്തില്‍ ഡോ. അനില്‍കുമാര്‍ വടവാതൂര്‍ (ഓസിലെ മഹാമാന്ത്രികന്‍), ചിത്രീകരണ വിഭാഗത്തില്‍ സുധീര്‍ പി.വൈ. (ഖസാക്കിലെ തുമ്പികള്‍).നാടകവിഭാഗത്തില്‍ ഡോ. നെത്തല്ലൂര്‍ ഹരികൃഷ്ണന്‍ (കായലമ്മ) എന്നിവരും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി.

LEAVE A REPLY

Please enter your comment!
Please enter your name here