പാരിസ്: ഫ്രഞ്ച് സിനിമയിലെ നവതരംഗത്തിന്റെ സ്രഷ്ടാക്കളിലൊരാളായ വിഖ്യാത സംവിധായകന്‍ ഷോണ്‍ ലൂക്ക് ഗൊദാര്‍ദ് അന്തരിച്ചു. അദ്ദേഹത്തിന് 91 വയസ്സായിരുന്നു. ഫ്രഞ്ച് ദിനപത്രമായ ലിബറേഷനാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വളരെ പുരോഗമനപരവും രാഷ്ട്രീയപരവുമായ സിനിമകള്‍ കൊണ്ട് ലോകത്തെ ആകെ അമ്പരപ്പിക്കാന്‍ ഗൊദാര്‍ദിന് സാധിച്ചിരുന്നു.
തന്റെ തലമുറയിലെ ഏറ്റവും മികച്ച സംവിധായകന്‍ എന്ന പേരെടുക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.സംവിധാനത്തിന്റെ ഒരു സര്‍വകലാശാല തന്നെയെന്നും ഗൊദാര്‍ദ് അറിയപ്പെട്ടു. ബ്രത്‌ലെസ് എന്ന ചിത്രത്തിലൂടെ ലോകം മുഴുവന്‍ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. 1960ലായിരുന്നു ഈ ചിത്രം ലോക ചലച്ചിത്ര വേദിയിലേക്ക് എത്തിയത്.