ഇന്ത്യ എന്നും ശ്രീലങ്കയ്‌ക്കൊപ്പം – വിദേശകാര്യമന്ത്രി

0
46

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ-ഇന്ധന ക്ഷാമവും രൂക്ഷമായ ശ്രീലങ്കയിലെ സ്ഥിതി ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. എല്ലാക്കാലത്തും ശ്രീലങ്കയ്ക്ക് ഒപ്പം നിലകൊണ്ട രാജ്യമാണ് ഇന്ത്യ. എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും നിലവിൽ അവിടെ നിന്നുള്ള അഭയാർഥി കുടിയേറ്റ പ്രതിസന്ധിയില്ലെന്നും കേരളത്തിലെത്തിയ അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോഴത്തെ അവസ്ഥ മറികടക്കാൻ ശ്രീലങ്കൻ സമൂഹം ശ്രമിക്കുന്നുണ്ട്. അയൽക്കാരുടെ മോശം അവസ്ഥയിൽ അവരെ സഹായിക്കുകയെന്നതും ഒപ്പം നിൽക്കുകയുമാണ് ഇന്ത്യയുടെ നയം. ഇപ്പോഴത്തെ സാഹചര്യത്തെ അതിജീവിക്കാൻ ഇന്ത്യയുടെ സഹായം അഭ്യർഥിച്ചുള്ള ശ്രീലങ്കയുടെ നീക്കത്തോടും ഇന്ത്യ അനുകൂല പ്രതികരണമാണ് നടത്തിയത്.

ഇതിനോടകം ഇന്ത്യ 350 കോടി ഡോളറിന്റെ സഹായം ശ്രീലങ്കയ്ക്ക് നൽകിയതായി വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇന്ത്യൻ ജനതയും കേന്ദ്ര സർക്കാരും 25 ടൺ അവശ്യ മരുന്നുകളുൾപ്പെടെ വിതരണം ചെയ്തിരുന്നു. ഇന്ത്യ കൈമാറിയ 350 കോടി ഡോളർ സഹായത്തിന് പുറമേയാണിത്. അരി, പാൽപ്പൊടി, മണ്ണെണ്ണ തുടങ്ങിയ ദൈനന്തിന ഉപയോഗത്തിനുള്ള സാധനങ്ങളും ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here