ഒരു ശതകോടീശ്വരനും രാജ്യത്തിന്റെ നയം നിർണയിക്കാൻ അവകാശമില്ലെന്ന് നടനും രാജ്യസഭാ എംപിയുമായ കമൽഹാസൻ. സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ആരംഭിക്കുന്നതിന് നേരിടുന്ന തടസങ്ങളിൽ ഇലോൺ മസ്ക് ഉന്നയിക്കുന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു കമൽ ഹാസൻ. മസ്ക്‌കിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള എക്സ് പോസ്റ്റിൽ, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, അല്ലാതെ കോളനിയല്ല എന്നും നടൻ തുറന്നടിച്ചു.






