രമ്യ ഹരിദാസിനെതിരെ കോണ്‍ഗ്രസ് നേതാവ് സജാദ് നല്‍കിയ പരാതി

0
4

സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കയ്യാങ്കളിയില്‍ രമ്യ ഹരിദാസ് എംഎല്‍എക്ക് എതിരെ കോണ്‍ഗ്രസ് നേതാവ് സജാദ് നല്‍കിയ പരാതിയുടെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റിയെന്നും മകളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. എംഎല്‍എയും സംഘവും വീട്ടുപകരണങ്ങള്‍ നശിപ്പിച്ചെന്നും പരാതിയിലുണ്ട്.

താന്‍ പുളിമൂടി ജങ്ഷനില്‍ നില്‍ക്കുമ്പോള്‍ എംഎല്‍എയും എല്‍എയുടെ കൂടെ വന്ന പാളയം പ്രതീഷും തന്നെ സമീപിക്കുകയും തന്റെ ഭാര്യയെയും 24 വയസുള്ള മകളെയും 75 വയസുള്ള മാതാവിനെയും അസഭ്യവാക്കുകകള്‍ ഉപയോഗിച്ചുവെന്ന് പരാതിയില്‍ പറയുന്നു. അവര്‍ എവിടെയില്ല എന്ന് അറിഞ്ഞതോടെ നിര്‍ബന്ധപൂര്‍വം തന്റെ ബൈക്കില്‍ പിറകില്‍ കയറി താന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ പോയി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

കഴിഞ്ഞ ദിവസം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ഒരു യോഗമുണ്ടായിരുന്നു. യോഗത്തില്‍ പാളയം പ്രദീപ് പങ്കെടുക്കുന്ന ഒരു ഫോട്ടോ പുറത്ത് വന്നിരുന്നു. ഇവിടെ ആരുമല്ലാത്ത ഒരാള്‍ എങ്ങനെ യോഗത്തില്‍ പങ്കെടുത്തുവെന്ന ഒരു പോസ്റ്റ് ഞാന്‍ ഇട്ടിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വൈകിട്ട് സംഘര്‍ഷമുണ്ടായത്. പോസ്റ്റ് എന്റെ മകളുടെ കൈയില്‍ കൊടുത്ത് അവള്‍ അത് വായിക്കണമെന്ന് നിര്‍ബന്ധിച്ചു – സജാദ് പറഞ്ഞു.

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ജനപ്രതിനിധികളുടെ യും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ഈ യോഗവുമായി ബന്ധമില്ലാത്ത പാളയം പ്രദീപ് എന്നയാള്‍ കടന്നു കൂടുകയും അഭിപ്രായം പറയുകയും ചെയ്തതില്‍ ജനപ്രതിനിധികള്‍ ചോദ്യം ചെയ്യുകയും അത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. എംഎല്‍എയും പാളയം പ്രദീപും കൂടി ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ജനറല്‍ സെക്രട്ടറിയുടെ വീട്ടിലെത്തുകയും അവര്‍ തമ്മില്‍ സംസാരം ഉണ്ടാവുകയും ചെയ്തു.

ഇതറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആ വീട്ടിലെത്തി എംഎല്‍എയുമായി വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ പിടിച്ചു തള്ളുകയും എംഎല്‍എയ്ക്ക് പരുക്കേറ്റു എന്നുമാണ് ആരോപണം. ചിറയിന്‍കീഴ് പൊലീസ് സ്ഥലത്തെത്തി.എംഎല്‍എയുടെ മൊഴിയെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here