പ്രമാദമായ നിരവധി കേസുകളുടെ അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ച റിട്ട. എസ് ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കണ്ണൂർ സ്വദേശിയായ മുരളീധരന്റെ മകൻ ധൻരാജിനെ കാസർഗോഡ് പാറക്കട്ടയിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.65 വയസ്സായിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്ന ധൻരാജ് മികച്ച കുറ്റാന്വേഷകനായിരുന്നു.
കാസർകോട് ക്രൈംബ്രാഞ്ച് യൂണിറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ചെർക്കളയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലി നോക്കിയിരുന്നു. ആരോഗ്യകാരണങ്ങളിൽ രണ്ടു മാസം മുമ്പ് ജോലിയിൽ നിന്നു ഒഴിവായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. കാസർകോട് ടൗൺ പൊലീസ് അന്വേഷിക്കുന്നു.ഭാര്യയും രണ്ടു മക്കളുമുണ്ട്.









